Sunday, 11 August 2013

ആകാശവാണി കണ്ണൂര്‍ സുഭാഷിതം


രാമായണപാരായണം (1-8-2005 ആകാശവാണി കണ്ണൂര്‍ സുഭാഷിതതില്‍നിന്നു ....)

        കര്‍ക്കടകമാസം രാമായണമാസമായി ആചരിച്ചുവരുന്നു. ഹിന്ദുക്കളുടെ പഴയ പല ആചാരങ്ങളുടെയും അര്‍ഥവും മഹത്വവും ഇന്ന് ജനങ്ങള്‍ അല്പാല്പമായി മനസ്സിലാക്കി പലതും പുനരുധരിച്ചു കൊണ്ടിരിക്കുകയാണ്.അതിലൊന്നാണ് കര്‍ക്കടക മാസത്തിലെ രാമായണ പാരായണം.ജനഹൃദയങ്ങളില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും അമൃതവര്‍ഷം ചോരിയുവാന്‍ രാമായണപാരായണത്തിന് കഴിവുന്ടെന്നത് അനുഭവവേദ്യമാണ്.എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ വരികള്‍ ശ്രദ്ധിക്കുക.
                              "അദ്ധ്യാത്മരാമായണമെന്നപേരിതിന്നിദ-
                               മധ്യയനം ചെയ്യുന്നോര്‍ക്കധ്യാത്മജ്നാനമുണ്ടാം
                               പുത്ര സന്തതി,ധനസമൃധി,ദീര്‍ഘായുസ്സും 
                               മിത്രസന്ബതി കീര്‍ത്തി രോഗശാന്തിയുമുന്ടാം
                               ഭക്തിയും വര്‍ദ്ധിച്ചീടും മുക്തിയും സിദ്ധിചീടും
                               എത്രയും രഹസ്യമിതെങ്കിലോ കേട്ടാലും നീ "
                     രാമായണത്തിലെ കഥാപാത്രങ്ങള്‍ അനുവാചകരുടെ മനസ്സുകളെ അവരറിയാതെതന്നെ സാംസ്കാരികമായ ഉന്നത നിലവാരത്തില്‍ എത്തിക്കുവാന്‍ പര്യാപ്തങ്ങളാണ്.സാക്ഷാല്‍ പരബ്രഹ്മമൂര്‍ത്തിയായ ശ്രീരാമചന്ദ്രന്‍ മായമാനുഷവേഷം ധരിച്ചു, ഒരു സാധാരണ മനുഷ്യനെ പോലെ ജീവിച് ഒരു ഉത്തമമനുഷ്യന്റെ മാതൃക കാണിച്ചുതരുന്നതാണ് നാം രാമായണത്തില്‍ കാണുന്നത്.പരബ്രഹ്മ തത്വത്തെ വെളിപ്പെടുത്തുന്ന രാമായണത്തിന് വേദതുല്യമായ സ്ഥാനമാണ് കല്പ്പിചിട്ടുള്ളത്.
                           വേദവിദ്യനായ പരമപുരുഷന്‍ ദശരധാത്മജനായ രാമനയവതരിച്ചപ്പോള്‍  വേദവും വാത്മീകി മുഖത്തില്‍നിന്നും രാമായണരൂപത്തില്‍ പ്രത്യക്ഷപ്പെട്ടുവേത്രേ.ജീവബ്രഹ്മ ഐക്യ സാക്ഷാത്കാരമാണ് ജീവിതലക്ഷ്യം.ആ ലക്ഷ്യപ്രാപ്തിക്ക് ഒരുവന്‍ സ്വീകരിക്കേണ്ടുന്ന ധാര്‍മിക മൂല്യങ്ങളെയും സമ്പാദിക്കേണ്ടുന്ന ഉത്കൃഷ്ടഗുണങ്ങളെയും ശ്രീരാമചരിത്ര ത്തിലൂടെ രാമായണം ബോധ്യപ്പെടുത്തുന്നു.വേദശാസ്ത്രപുരനെതിഹാസങ്ങളുടെ രത്നച്ചുരുക്കമാണ് രാമായണം. ഭക്തികൊണ്ട് അന്ത:കരണ ശുദ്ധിയുണ്ടാകുമ്പോള്‍ മാത്രമേ രാമായനതത്വം അറിയുവാന്‍ സാധിക്കുകയുള്ളൂ.
                           സച്ചിദാനന്ദസ്വരൂപവും സത്യധര്‍മാധികളുടെ പ്രതീകവുമായ ശ്രീരാമചന്ദ്രന്‍ പരമാത്മാവിന് അധീനയും വിശ്വസൃഷ്ടിക്കു കാരണവും പതിവ്രത രത്നവുമായ സീതാദേവി,ത്യാഗമൂര്‍ത്തിയും തപസ്വിയുമായ ഭരതന്‍ ഭ്രാതൃഭക്തിയുടെയും നിസ്വാര്‍ത്ഥതയുടെയും പ്രതീകമായ ലക്ഷ്മണന്‍, രാമനാമ പ്രഭാവം കൊണ്ട ചിരന്ജീവിയായിതീര്‍ന്ന ഹനുമാന്‍ സജ്ജനസംസര്‍ഗം കൊണ്ട്‌ സര്‍വകാര്യവും സാധിക്കാം എന്നതിനു  ഉദാഹരണമായ സുഗ്രീവന്‍,രാക്ഷസവംശത്തില്‍ ജനിച്ചിട്ടും ധര്മിഷ്ടനായി ജീവിച് ഈശ്വരാനുഗ്രഹത്തിനു പാത്രമാകുന്ന വിഭീഷണന്‍-----------------------------ഇങ്ങനെ നിരവധി മാതൃക കഥാപാത്രങ്ങളാല്‍ സമ്പന്നമാണ് രാമായണം.
                                "ഇദം പവിത്രം പാപഘനം 
                                  പുണ്യം വേദഐകസമ്മിതം
                                 യ:പടെത്‌ രാമചരിതം 
                                 സര്‍വപാപിഹ പ്രമുച്യാതെ"
                                  വേദസംമിതമായ രാമായണത്തിന്റെ പാരായണം കൊണ്ട് സര്‍വപാപമുക്തി ലഭിക്കുവാന്‍ ശ്രീരാമചന്ദ്രന്‍ അനുഗ്രഹിക്കുമാറാകട്ടെ!

                                                                                       ഡോ.എ.എന്‍ കൊടക്കാട്
                (1-8-2005 ആകാശവാണി കണ്ണൂര്‍ സുഭാഷിതതില്‍നിന്നു ....)

No comments:

Post a Comment